തൃശൂർ: ജില്ലയിൽ 1298 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 1272 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇതുവരെ
കൊവിഡ് സ്ഥിരീകരിച്ചത് - 2,64,050
ആകെ രോഗമുക്തരായത് - 2,53,177
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ - 11.85%
ഇന്നലെ
സമ്പർക്കം വഴി രോഗബാധ - 1288
ആരോഗ്യ പ്രവർത്തകർക്ക് - 09
ഉറവിടം അറിയാത്തത് - 01
രോഗബാധിതർ
60 വയസിനു മുകളിൽ 97 പുരുഷൻമാരും 90 സ്ത്രീകളും പത്ത് വയസിനു താഴെ 53 ആൺകുട്ടികളും 53 പെൺകുട്ടികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |