തൃശൂർ: 71-ാം ഒളിമ്പിക് ദിനമായ ഇന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മുൻ ഒളിമ്പ്യൻമാരായ പി. രാമചന്ദ്രൻ, ലിജോ ഡേവിഡ് തോട്ടാൻ, ജിൻസി രാമചന്ദ്രൻ എന്നിവരെ ആദരിക്കും. രാവിലെ 11ന് വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഒളിമ്പ്യൻമാരെ ആദരിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |