തൃശൂർ: റെസോയ് ഹോം ഡെലിവറി ആപുമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. എല്ലാ ഹോട്ടലുകളിലെയും ഭക്ഷണം ആപിലൂടെ ബുക്ക് ചെയ്യാം. വൈവിദ്ധ്യവും ഗുണമേന്മയുമുള്ള ഭക്ഷണം വിലക്കുറവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ആപ്പിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആപിന്റെ ലോഞ്ചിംഗ് നാളെ രാവിലെ ഒമ്പതിന് തൃശൂർ പ്രസ്ക്ലബിൽ വന്യൂമന്ത്രി കെ. രാജൻ നിർവഹിക്കും. മേയർ എം.കെ വർഗീസ് മുഖ്യാതിഥിയാകും. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ്, ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി സി. ബിജുലാൽ, പ്രസിഡന്റ് പി.എസ് ബാബു രാജൻ, റെസോയ് സി.ഇ.ഒ മുഹമ്മദ് മുസ്തഫ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |