SignIn
Kerala Kaumudi Online
Saturday, 27 April 2024 8.25 AM IST

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം : 5 മാസം : വിമുക്തിയിൽ ചികിത്സ തേടിയെത്തിയത് 91 കൗമാരക്കാർ

lahari-

തൃശൂർ : ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവും നടപടികളും ശക്തമായി തുടരുമ്പോഴും അഞ്ച് മാസത്തിനുള്ളിൽ ചാലക്കുടി വിമുക്തി ലഹരി മോചന കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത് പ്രായ പൂർത്തിയാകാത്ത 91 പേർ. ഇക്കാലയളവിൽ മാനസികനില തെറ്റി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. 13 മുതൽ 18 വയസ് വരെ പ്രായമുള്ളവരാണ് ലഹരിക്കടിമപ്പെട്ട് ചികിത്സ തേടിയെത്തിയത്. എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ചാലക്കുടിയിലെ ലഹരി മോചന കേന്ദ്രം.

വിമുക്തി കേന്ദ്രം ആരംഭിച്ച 2018 നവംബർ 2021 മേയ് 31 വരെ 506 കുട്ടികളാണ് ചികിത്സ തേടിയെത്തിയത്. സർക്കാരിന്റെ സൗജന്യ ചികിത്സാ കേന്ദ്രത്തിലെത്തിയ കണക്കാണിത്. ഇതിന് പുറമേ സർക്കാർ മെഡിക്കൽ കോളേജ് , മറ്റ് സ്വകാര്യ ഡി അഡിക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലെത്തിയത് ഇതിനേക്കാൾ ഇരട്ടിയിലധികമാണ്.

ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആരംഭിച്ച ലഹരിമോചന കേന്ദ്രത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രായപൂർത്തിയായവരും കൗമാരക്കാരുമടക്കം ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ 4602 പേരും ഇൻപേഷ്യന്റ് വിഭാഗത്തിൽ 278 പേരും ചികിത്സ തേടിയെത്തി. ചികിത്സയുടെ ഭാഗമായി കൗൺസിലിംഗ്, കിടത്തിചികിത്സ, പുനരധിവാസം, ടെലിഫോളോ അപ്പ് എന്നീ സൗജന്യ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കൺസൾട്ടന്റ് സൈക്ക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തുടങ്ങിയ മാനസികാരോഗ്യ വിദഗദ്ധരുടെ സേവനവും വിമുക്തിയിലുണ്ട്.


വിദ്യാലയങ്ങളെ വട്ടമിട്ട് ലഹരി മാഫിയ

കോളേജുകൾ , സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ വലവീശി പിടിക്കുന്നതിന് വലിയ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കഞ്ചാവ്, മയക്കു മരുന്ന് എന്നിവ സഹിതം പിടികൂടിയവരിൽ ഭൂരിഭാഗം പേരും 18 നും 22 നും ഇടയിൽ പ്രായമുള്ളവരാണെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. പ്രായപൂർത്തിയാകാത്ത നിരവധി പേരും കേസിൽ അകപ്പെട്ടിട്ടുണ്ട്. വില കൂടിയ ബൈക്കുകളും മറ്റും നൽകിയാണ് വ്ദ്യാർത്ഥികളെ ഇത്തരം സംഘങ്ങൾ കണ്ണികളാക്കുന്നത്.

ചികിത്സ തേടിയെത്തിയവർ

2018 60
2019 1045
2020 2443
2021 മേയ് 31 വരെ 1054

വിദ്യാർത്ഥികളും കൗമാരക്കാരും

2018 - 2020 415
2021 മേയ് 31 വരെ 91


ഇത് സാമൂഹിക വിപത്തായി കണക്കാക്കി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ലഹരിയെപ്പറ്റി യഥാർത്ഥ വസ്തുതകൾ പങ്കുവെയ്ക്കുക. ജീവിതങ്ങൾ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലഹരിവിരുദ്ധ സന്ദേശം.

കെ.എസ് ഷാജി
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ


വിമുക്തി കൂടുതൽ വിവരങ്ങൾക്ക് : മൊബൈൽ: 9446 277279
ലാൻഡ്‌ലൈൻ. : 0480 2701823

ഇ മെയിൽ ഐഡി : vimukthickdythrissur2018@gmail.com.

ആദ്യത്തെ ലഹരി ഉപയോഗം

1980 ൽ 19 വയസ്

2021 ൽ ത് 13 വയസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VIMUKTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.