തൃശൂർ: 'വാക്സിൻ തരൂ ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി, വാക്സിൻ വിതരണത്തിലെ ഇടതുവത്കരണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വരാജ് റൗണ്ടിന് ചുറ്റും നടത്തുന്ന ആരോഗ്യ സംരക്ഷണ ചക്രത്തിന്റെ ഒരുക്കം പൂർത്തിയായെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അറിയിച്ചു.
സെന്റ് തോമസ് കോളേജ് റോഡിലെ ഡി.എം.ഒ ഓഫീസിന് മുന്നിൽ നിന്നും ആരംഭിക്കുന്ന ചക്രം സ്വരാജ് റൗണ്ട് ചുറ്റി ഡി.എം.ഒ ഓഫീസിന് മുന്നിൽ തന്നെ അവസാനിക്കും. ഓരോ 25 മീറ്റർ ഇടവിട്ട് അഞ്ച് പേരടങ്ങുന്ന ചെറുസംഘങ്ങൾ സാമൂഹിക അകലം പാലിച്ച് പ്ലക്കാർഡും, ബാനറുകളുമായി ചക്രത്തിൽ അണിചേരും. പൊതുജനങ്ങൾക്കും, ഗതാഗതത്തിനും തടസമുണ്ടാകാത്ത വിധത്തിലാണ് സമരം. 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കീഴിലായി 110 മണ്ഡലങ്ങളിൽ നിന്നുള്ള പ്രധാന പ്രവർത്തകരാണ് ചക്രത്തിൽ അണിനിരക്കുക. അഞ്ചിന് രാവിലെ 10ന് ഓരോ ബ്ലോക്കുകളുടെ പേരെഴുതിയ പ്ലക്കാർഡുകളുടെ കീഴിലെത്തിച്ചേരുന്ന പ്രവർത്തകർ 10.30 ന് അണിനിരന്ന് ആദ്യ ട്രയൽ നടത്തും. 11 ന് ഡി.എം.ഒ ഓഫീസിന് മുന്നിൽ ചക്രത്തിന്റെ ഉദ്ഘാടനം നടത്തും. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള 120 പോയിന്റിൽ യോഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |