തൃശൂർ: ദേശീയ ക്ഷയരോഗ നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തിലുള്ള ക്ഷയരോഗ അണുക്കളുടെ സാന്നിധ്യം കണ്ടെത്താനുള്ള രക്തപരിശോധനയായ ഇഗ്ര ടെസ്റ്റ് ഗവ.മെഡിക്കൽ കോളേജിൽ ആരംഭിച്ചു. മുൻപ് ജില്ലാ ടി.ബി സെന്ററിൽ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്. ജൂൺ 23ന് ട്രയൽ റൺ നടത്തിയിരുന്നു. 22 സാംപിളുകൾ പരിശോധിച്ചതിൽ 8 പേർ പോസിറ്റീവായി.
പുതിയ പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലോല ദാസ് നിർവഹിച്ചു. ജില്ലാ ടി.ബി ഓഫീസർ ഡോ.സുജ അലോഷ്യസ്, ഡോക്ടർമാരായ സഞ്ജീവ് നായർ, തോമസ് ജോർജ്ജ്, നിഷ എം ദാസ്, ജാനകി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |