തൃശൂർ: 1344 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,243 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,671 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,85,523 ആണ്. 2,75,143 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.17% ആണ്.
കൊവിഡ് ജാഗ്രത: സർവകക്ഷി യോഗം
ഗുരുവായൂർ: ക്ഷേത്രത്തിലെയും ദേവസ്വം സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്താനും കുത്തിവയ്പ്പിനും ദേവസ്വം ഭരണസമിതി മുൻകൈയെടുക്കണമെന്ന് സർവകക്ഷി യോഗം. കൊവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചേർന്ന സർവ കക്ഷിയോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ദേവസ്വത്തെ ഔദ്യോഗികമായി അറിയിക്കാനും യോഗം തീരുമാനിച്ചു. നഗരസഭയുടെ എല്ലാ വാർഡുകളിലുമുള്ളവർക്ക് കുത്തിവയ്പ്പ് ഉറപ്പാക്കണമെന്നും അതത് ആർ.ആർ.ടിമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ടായി.
കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്നുള്ള കുത്തിവയ്പ്പ് കാര്യക്ഷമമായി തുടരുക, വാക്സിനേഷന്റെ ലഭ്യത കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |