SignIn
Kerala Kaumudi Online
Friday, 26 April 2024 9.06 AM IST

വൈദ്യുതി ഉപയോഗം കുറയ്ക്കാം, ഊർജ്ജം കരുതാൻ വിദ്യാർത്ഥികൾക്ക് ഊർജ്ജയാൻ

energy

തൃശൂർ: വീടുകളിലെ വൈദ്യുത ഉപയോഗം കുറയ്ക്കുന്നത് അടക്കമുളള ഊർജ്ജ സംരക്ഷണപ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥികൾക്കുള്ള ഊർജ്ജ ഡയറിയുമായി 'ഊർജ്ജയാൻ'. നിത്യജീവിതത്തിൽ ചെലവഴിക്കുന്ന ഊർജ്ജം എത്ര? എങ്ങനെ? തുടങ്ങി വിവരങ്ങൾ അറിയാനും രേഖപ്പെടുത്താനുമാണ് ഊർജ്ജ ഡയറി. ജില്ലയിലെ കേരള എനർജി മാനേജ്‌മെന്റ് സെന്ററാണ് ഭാവിതലമുറയെ ഊർജ്ജോപയോഗത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

വീടുകളിലെ ഊർജ്ജ ഉപയോഗം, ഊർജ്ജ സർവേ, ഓഡിറ്റ് എന്നിവ നടത്തുന്നതിനാവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഊർജ്ജ ഡയറി. ഊർജ്ജ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ, വീടുകളിലെ ഉപയോഗം, എത്ര ഊർജ്ജം ചെലവാകുന്നുവെന്ന കണക്ക് കണ്ടു പിടിക്കാനുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവയാണ് ഡയറിയിലുളളത്.
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കി വരുന്ന ഊർജ്ജയാൻ പദ്ധതിയുടെ ഭാഗമായാണ് ഡയറി പുറത്തിറക്കിയത്. 2020ൽ ജില്ലയിലെ ആറായിരത്തോളം വരുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹോം എനർജി സർവേ, ഊർജ്ജ സംരക്ഷണ ബോധവത്കരണ സർവേ എന്നിവ നടത്തിയിരുന്നു. സർവേകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മുന്നോട്ട് വച്ച ആശയമാണ് ഈ കൈപുസ്തകം. നിലവിൽ സോഫ്റ്റ് കോപ്പി വിദ്യാർത്ഥികൾക്ക് അയച്ച് നൽകി അവർ തന്നെ പുസ്തകത്തിൽ രേഖപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്. സംസ്ഥാനതലത്തിൽ ആദ്യമായാണ് ഒരു ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളെയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി പദ്ധതി തയ്യാറാക്കുന്നത്. ഏതൊക്കെ ഉപകരണങ്ങൾ എത്ര മാത്രം ഊർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന വിശദാംശങ്ങളും ഇതിലുണ്ട്.


പ്രവർത്തനങ്ങൾ:

വൈദ്യുതി ഉപയോഗം മാതാപിതാക്കളുടെ സഹായത്തോടെ രേഖപ്പെടുത്തണം.
ഒരുദിവസത്തെ വൈദ്യുതി ഉപയോഗം തുടങ്ങുന്നതും അവസാനിക്കുന്നതുമായ നമ്പർ അടയാളപ്പെടുത്തണം.
എല്ലാ ദിവസത്തെയും വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുക, കുറഞ്ഞത് ഒരു ആഴ്ചയിലെയെങ്കിലും വേണം
വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയശേഷം, വീട്ടിൽ ചർച്ച ചെയ്ത് കുറക്കാനുള്ള കാര്യങ്ങൾ ചെയ്യുക
ഉപയോഗം മുൻ മാസത്തേതിൽ നിന്ന് കുറവ് വന്നിട്ടുണ്ടോയെന്ന് മാസം കഴിയുമ്പോൾ പരിശോധിക്കുക

സുസ്ഥിര ജീവിതം ഊർജ്ജസംരക്ഷണത്തിലൂടെ

വീടുകളിലെ ഊർജ്ജോപയോഗം വൈകീട്ട് ആറ് മുതൽ 10 വരെ സ്വയം നിയന്ത്രിച്ച് കൂട്ടായ്മയിൽ അംഗമാകണം. സുസ്ഥിര ജീവിതം ഊർജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഊർജ്ജയാൻ പദ്ധതിയുടെ ലക്ഷ്യം. കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 14ന് മൂന്ന് മണിക്ക് ഇ.ടി ടൈസൺ എം.എൽ.എ നിർവഹിക്കും. പുതുക്കാട്, ഇരിങ്ങാലക്കുട, ഒല്ലൂർ, മണലൂർ എന്നീ മണ്ഡലങ്ങളിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.


മികച്ച രീതിയിൽ ഊർജ്ജം സംരക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രത്യേക അനുമോദനം സംഘടിപ്പിക്കും

ഡോ.ടി.വി വിമൽകുമാർ, ജില്ലാ കോ -ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.