SignIn
Kerala Kaumudi Online
Friday, 26 April 2024 6.44 AM IST

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് പുനരാരംഭിക്കുന്നു

guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് സാഹചര്യത്തിൽ നിറുത്തിവച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിയ്ക്കുന്നു. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന്റെ പിറന്നാൾ സദ്യ മുതലാണ് പ്രസാദ ഊട്ട് ആരംഭിക്കുന്നത്. ക്ഷേത്രം തന്ത്രിയുമായി കൂടിയാലോചിച്ച് പ്രസാദ ഊട്ട് പുനരാരംഭിയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

കൊവിഡ് സാഹചര്യത്തിൽ ഭക്തർക്ക് കൂട്ടത്തോടെ ഭക്ഷണം വിളമ്പുന്നത് അനുവദനീയമല്ല. അതിനാൽ ആചാരപ്രകാരമുള്ള ചടങ്ങായി വിളക്കുവച്ച് 10ൽ കൂടാത്ത ആളുകൾക്ക് പ്രസാദ ഊട്ട് വിളമ്പിക്കൊടുക്കാനും തുടർന്ന് വരുന്നവർക്ക് പാക്കറ്റുകളിൽ നൽകാനുമാണ് തന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.