കൊടുങ്ങല്ലൂർ: മെറ്റൽ ബോക്സിൽ പാമ്പ് താവളമാക്കിയതോടെ കോട്ടപ്പുറം - ചന്തപ്പുര ബെെപാസിലെ പടാകുളം ജംഗ്ഷനിലെ സിഗ്നൽ സംവിധാനം കണ്ണടച്ചു. സിഗ്നൽ സംവിധാനം പരിഹരിക്കാനെത്തിയ കെൽട്രോണിലെ ജീവനക്കാരൻ മെറ്റൽ ബോക്സ് തുറന്നപ്പോഴാണ് പാമ്പ് ബോക്സിൽ കയറി താമസമാക്കിയത് കണ്ടെത്തിയത്. പാമ്പ് ഉപേക്ഷിച്ച തോൽ ബോക്സിൽ നിന്നും കണ്ടു കിട്ടി. കേബിൾ എടുക്കാവുന്ന ഒരു ചെറിയ തുള ബ്ലോക്സിന് ഉണ്ടായിരുന്നു. ഇതിലൂടെയാണ് പാമ്പ് ബോക്സിനുള്ളിൽ കയറിപ്പറ്റിയതെന്ന് കരുതുന്നു. കാടു കയറി കിടക്കുന്ന ബൈപ്പാസിന്റെ ഇരുവശവും പാമ്പുകളുടെ വിഹാരകേന്ദ്രമാണ്. ജംഗ്ഷനിൽ സിഗ്നൽ തകരാറായതോടെ നിയന്ത്രണമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയിരുന്നു. സിഗ്നൽ തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് കെൽട്രോണുമായി ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |