SignIn
Kerala Kaumudi Online
Saturday, 27 April 2024 5.53 AM IST

കുതിച്ചുയർന്നെങ്കിലും ട്രിപ്പിൾ ലോക് ഡൗൺ മേഖലകൾ കുറവ്

lockdown

  • കൊവിഡ് ഇന്നലെ രേഖപ്പെടുത്തിയത് മൂന്നര മാസത്തെ ഉയർന്ന നിരക്ക്

തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും നിയന്ത്രണമേർപ്പെടുത്തിയ വാർഡുകളുടെ എണ്ണം കുറയുന്നു. ജനസംഖ്യ ആനുപാതികമായി വാർഡ് അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നതോടെയാണ് നിയന്ത്രണമേർപ്പെടുത്തിയ സ്ഥലങ്ങളുടെ എണ്ണം കുറഞ്ഞത്. ഇന്നലെ ചേർന്ന വാരാവലോകനത്തിൽ മുനിസിപ്പാലിറ്റികളിൽ 27 ഡിവിഷനുകളിൽ മാത്രമാണ് ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയത്. തൃശൂർ കോർപറേഷൻ പരിധിയിലും പഞ്ചായത്ത് പരിധിയിലും ഒരിടത്തും നിയന്ത്രണങ്ങളില്ല. ഏറ്റവും കൂടുതൽ നിയന്ത്രണമുള്ളത് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലാണ്. ഒമ്പത് ഡിവിഷനുകളിലാണ് ഈ ആഴ്ച്ച ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയത്.

3,865 പേർക്ക് കൊവിഡ്

ഇന്നലെ രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്നര മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ്. 3,865 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 12 ന് രേഖപ്പെടുത്തിയ 3,994 ആയിരുന്നു, ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന നിരക്ക്. 2,517 പേരാണ് രോഗ മുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.40 ശതമാനമാണ്.

ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങൾ


കുന്നംകുളം : അയ്യപറമ്പ്, കണിയാമ്പൽ, തെക്കൻ ചിറ്റഞ്ഞൂർ, അഞ്ഞൂർ.
ചാവക്കാട് : പുത്തൻകടപ്പുറം, ഓവുങ്ങൽ, കോഴിക്കുളങ്ങര, മണത്തല നോർത്ത്, തിരുവത്ര.
വടക്കാഞ്ചേരി : പുതുരുത്തി സെന്റർ, ചാലക്കൽ, അകമ്പാടം, ഇരട്ടക്കുളങ്ങര, ചുള്ളിക്കാട്, പരുത്തിപ്ര, മാരാത്ത് കുന്ന്, ഓട്ടുപാറ ടൗൺ ഈസ്റ്റ്, പാർളിക്കാട് വെസ്റ്റ്.
ഗുരുവായൂർ : മണിക്കാത്തുപടി, കാവീട് സൗത്ത്.
ചാലക്കുടി : സെന്റ് ജയിംസ് ആശുപത്രി, വെട്ടുകടവ്, മുനിസിപ്പൽ ഓഫീസ്
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ടൗൺ വാർഡ്, കെ.കെ.ടി.എം വാർഡ്
ഇരിങ്ങാലക്കുട : ചാലമ്പാടം

വാക്‌സിൻ അരലക്ഷത്തിലധികം പേർക്ക്

വാക്‌സിനേഷൻ കുറഞ്ഞ നാലോളം പഞ്ചായത്തുകളിൽ മെഗാ വാക്‌സിനേഷൻ നടത്തിയത് ഉൾപ്പെടെ ജില്ലയിൽ ഇന്നലെ അരലക്ഷത്തിലേറെ പേർക്കാണ് വാക്‌സിൻ നൽകിയത്. തെക്കുംകര പഞ്ചായത്തിൽ 1,100 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ കൂടുതലും 18നും 44 ഇടനും ഇടയിൽ പ്രായമുള്ളവർക്കാണ്.

വാക്‌സിൻ ഇതുവരെ


ആദ്യ ഡോസ് 17,24,276
സെക്കൻഡ് ഡോസ് 6,46,521.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.