SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 PM IST

പത്ത് തിരക്കഥകൾ, പത്ത് സംവിധായകർ : എം.ടി മാജിക് ഒ.ടി.ടിയിലേക്ക്

md

വടക്കാഞ്ചേരി: എം.ടിയുടെ കഥ- തിരക്കഥയിൽ മലയാളത്തിലെ എണ്ണം പറഞ്ഞ പത്ത് സംവിധായകർക്ക് കീഴിൽ ഒ.ടി.ടി സിനിമ സീരിസ് ഒരുങ്ങുന്നു. സംവിധായകന്മാരായ പ്രിയദർശൻ, ജയരാജ്, സത്യൻ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയവരാണ് എം.ടിക്കൊപ്പം അണിനിരക്കുക. എം.ടിയുടെ ആവശ്യപ്രകാരം നിളയും പൈങ്കുളവും പ്രധാന ലൊക്കേഷനാകുന്ന കാഴ്ച എന്ന കഥയുടെ സിനിമാചിത്രീകരണത്തിനാണ് ഒരുക്കമാരംഭിച്ചത്.

ശ്യാമപ്രസാദാകും ഇത് സംവിധാനം ചെയ്യുക. എം.ടി. വാസുദേവൻ നായരുടെ സഹധർമ്മിണി കലാമണ്ഡലം സരസ്വതിയും ചിത്രത്തിൽ അഭിനയിച്ചേക്കും.

എം.ടി. വാസുദേവൻ നായർ ഹരിഹരൻ കൂട്ടുകെട്ടിൽ തീർത്ത നഖക്ഷതങ്ങൾ എന്ന സിനിമ ചിത്രീകരിച്ച പൈങ്കുളത്തെ കോന്നനാത്ത് നാലു കെട്ടും സിനിമയുടെ പ്രധാന ലൊക്കേഷനാകും. നടി മോനിഷയുടെ തറവാടിനടുത്താണ് കോന്നനാത്ത് തറവാട്. പാർവതി തിരുവോത്താകും നായിക. നടൻ നരേനാണ് നായകവേഷത്തിലെത്തുക.


പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, ആധാരം, ഈ പുഴയും കടന്ന്, വധു ഡോക്ടറാണ്, ആകാശത്തിലെ പറവകൾ തുടങ്ങി നിരവധി മലയാള സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് പൈങ്കുളത്തെ കോന്നനാത്ത് തറവാടും പരിസരവും. വൻബഡ്ജറ്റിന് പകരം മീഡിയം ബഡ്ജറ്റ് സിനിമകളാകും പലതും. മലയാളത്തിലെ മറ്റ് പ്രധാന സംവിധായകരും പ്രൊജക്ടിന്റെ ഭാഗമായേക്കും. ഒറ്റപ്പാലം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ വെച്ചും സിനിമയുടെ ചിത്രീകരണം നടക്കും. മറ്റ് ഒമ്പത് സിനിമകളുടെ ചിത്രീകരണവിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MD, OTT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.