തൃശൂർ: ജില്ലയിൽ 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കൊവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഇന്ന് ജി ല്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളിതുവരെ ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ജില്ലയിൽ ഇന്നുവരെ 3054462 ഡോസുകൾ നൽകിക്കഴിഞ്ഞു. ഇതിൽ 2192805 പേർ ആദ്യഡോസും 861657 പേർ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |