തൃശൂർ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ചത് 1002 ഭവനങ്ങൾ. സംസ്ഥാനത്ത് 10,000 ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ജില്ലയിലെ പഞ്ചായത്തുകളിലായി 694 ഭവനങ്ങളും നഗരസഭകളിൽ 308 ഭവനങ്ങളും നിർമ്മാണം പൂർത്തിയാക്കി. ജില്ലയിലെ പഞ്ചായത്തുകളിൽ 34 ഭവനങ്ങൾ പൂർത്തിയാക്കിയ തെക്കുംകര പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 120 ഭവനങ്ങൾ പൂർത്തീകരിച്ച വടക്കാഞ്ചേരി നഗരസഭയാണ് നഗരസഭകളിൽ ഒന്നാമതുള്ളത്. ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 18,740 വീടുകളാണ് പൂർത്തിയായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |