തൃശൂർ : പാല ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ജില്ലാ യോഗത്തിൽ ചർച്ച ചെയ്യാത്ത വിഷയങ്ങൾ മാദ്ധ്യമങ്ങൾക്ക് വ്യാജ വാർത്തയായി നൽകിയ ജില്ലാ കൺവീനറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന യു.ഡി.എഫ് സമരത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ്, ജനറൽ സെക്രട്ടറി അമീർ എന്നിവർ അറിയിച്ചു. കൺവീനറുടെ നടപടി അച്ചടക്കരാഹിത്യമാണെന്നും ലീഗ് യോഗം വിലയിരുത്തി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ കെ.ആർ ഗിരിജനാണ് യു.ഡി.എഫ് ജില്ലാ കൺവീനർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |