തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് ഒക്ടോബർ ഏഴ് വരെയുള്ള സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ നാളെ മുതൽ ജില്ലയിൽ എല്ലാ ബൂത്തിൽ നിന്നും പ്രധാനമന്ത്രിക്ക് ആശംസാ കാർഡുകൾ അയക്കും. പ്രമുഖ വ്യക്തികളെ പ്രചാരണത്തിൽ പങ്കാളികളാക്കും. സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചുമാണ് ബി.ജെ.പി പ്രവർത്തകർ ആശംസാ കാർഡ് അയക്കുന്നത്. തൃശൂരിൽ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |