തൃശൂർ: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പൈലറ്റ് പദ്ധതിയായ പ്രധാനമന്ത്രി യുവയോജന പുരസ്കാര പ്രഖ്യാപനം മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി നിർവഹിച്ചു. ജില്ലയിൽ നിന്നും 6 സംരംഭകർക്കും ജില്ലാമിഷനും അവാർഡ് ലഭിച്ചു.
യുവജനങ്ങളെ തൊഴിൽ അന്വേഷകർ എന്ന സ്ഥിതിയിൽ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴിൽ നൽകാൻ പ്രാപ്തരായ സംരംഭകർ എന്ന നിലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നിർവഹണ ഏജൻസി കുടുംബശ്രീയാണ്. പദ്ധതിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ച വച്ച സംരംഭകർക്കാണ് പുരസ്കാരങ്ങൾ. കമ്മ്യൂണിറ്റി തലം, സ്ഥാപന തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി. ആദ്യഘട്ടത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. ജില്ലയിലെ 18നും 35നും ഇടയിലുളള യുവതീ യുവാക്കൾക്കായാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |