ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര പടിഞ്ഞാറെ നടപ്പുരയിലും വലിയ ബലിക്കൽ പുരയിലും കുലവാഴ വിതാനം ഒരുക്കി. പ്രദേശത്തെ വീടുകളിൽ നിന്ന് ഭക്തർ വെട്ടികൊണ്ടുവന്ന കുലവാഴകൾ ക്ഷേത്ര ഗോപുര അറയിൽ പഴുപ്പിച്ചാണ് ക്ഷേത്ര നടപ്പുരകളിൽ അലങ്കരിച്ചത്. വിദ്യാരംഭ ദിവസമായ വെള്ളിയാഴ്ച ഉച്ച ശ്രീബലിക്ക് ശേഷം കുലവാഴകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. നവരാത്രി നാളിൽ സവിശേഷത നിറഞ്ഞതാണ് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ കുലവാഴ വിതാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |