തൃശൂർ : രാഷ്ട്രീയ രംഗത്തെ ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിച്ച നേതാവാണ് കെ.വി ശ്രീധരൻ മാസ്റ്ററെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശതാഭിഷിക്തനായ ശ്രീധരൻ മാസ്റ്ററെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാഭിഷേക നിറവിൽ നിൽക്കുന്ന ശ്രീധരൻ മാസ്റ്റർ രാഷ്ട്രീയ പ്രവർത്തകർക്ക് മുഴുവൻ മാതൃകയാണെന്നും സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, സ്വാമി പുരുഷോത്തമനന്ദ സരസ്വതി, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ, അഡ്വ. നിവേദിത, ഷാജുമോൻ വട്ടേക്കാട്, കെ.പി. ശ്രീശൻ മാസ്റ്റർ, എം.എസ് സമ്പൂർണ്ണ, പി.എസ്. ശ്രീരാമൻ, ആർ.എസ്.എസ് നേതാക്കളായ വിനോദ്, പി.എസ് ഈശ്വരൻ, കെ.എസ്. പത്മനാഭൻ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, അഡ്വ. രവികുമാർ ഉപ്പത്ത്, തൃശ്ശിവപുരം മോഹനചന്ദ്രൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, കെ.ആർ ഹരി, കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി, പൂർണ്ണിമ, ഡോ. ആതിര, എൻ.വി രാധിക, എൻ. പ്രസാദ് തുടങ്ങി നിരവധി പേർ പിറന്നാൾ ആശംസകൾ നേരാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |