SignIn
Kerala Kaumudi Online
Friday, 26 April 2024 10.31 AM IST

ഫണ്ടിൽ ധവളപത്രം ഇറക്കണമെന്ന് പട്ടികജാതി മോർച്ച

bjp

തൃശൂർ : കേന്ദ്ര സർക്കാർ നൽകിയ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായുള്ള പദ്ധതികളെ കുറിച്ചും ഫണ്ടിനെ കുറിച്ചും ചെലവഴിച്ചതിനെ കുറിച്ചും ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിന്റെ ഫണ്ട് സംസ്ഥാനം ചെലവഴിക്കാതെ വകമാറ്റി. നൂറ് ശതമാനം കേന്ദ്ര വിഹിതമുള്ള പദ്ധതികൾ പോലും നടപ്പിലാക്കിയിട്ടില്ല. തിരുവനന്തപുരം നഗര സഭയിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. മോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അദ്ധ്യക്ഷത വഹിച്ചു ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ശശി മരുതയൂർ, ഒ.പി ഉണ്ണിക്കൃഷ്ണൻ, ആനന്ദൻ കൊടുമ്പ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FUND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.