SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 AM IST

കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് ബി.ജെ.പി

bjp

ചാവക്കാട് : മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെ എസ്.ഡി.പി.ഐക്കാരാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ പറഞ്ഞു. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്.ഡി.പി.ഐയിൽ ചേർന്നതെന്നും സി.പി.എം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും അഡ്വ. കെ.കെ അനീഷ്‌ കുമാർ ആരോപിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബി.ജെ.പി ഹർത്താൽ ആചരിക്കുമെന്ന് അനീഷ്‌കുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.