തൃശൂർ: ബി.ജെ.പി ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ നാമനിർദ്ദേശം ചെയ്തു. അഡ്വ. കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ദയാനന്ദൻ മാമ്പുള്ളി, സുജയ് സേനൻ, സർജു തൊയക്കാവ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഐ.എൻ രാജേഷ്, കവിത ബിജു എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ.ആർ റോഷൻ, ലോജനൻ അമ്പാട്ട്, ഡോ.വി. ആതിര, പൂർണിമ സുരേഷ്, ലിനി ബിജു, ധന്യ രാമചന്ദ്രൻ (സെക്രട്ടറിമാർ), കെ.ആർ അനീഷ് മാസ്റ്റർ (ട്രഷറർ). പി.എസ് അനിൽ കുമാർ (സെൽ കോഡിനേറ്റർ). മോർച്ച ജില്ലാ പ്രസിഡന്റുമാർ: സബീഷ് മരുതയൂർ (യുവമോർച്ച), കെ.എസ് രാജേഷ് (ഒ.ബി.സി മോർച്ച), വി.വി രാജേഷ് (കർഷക മോർച്ച), ഇ.പി ത്സാൻസി (മഹിളാ മോർച്ച), ടോണി പോൾ ചാക്കോള (ന്യൂനപക്ഷ മോർച്ച), വി.സി ഷാജി (എസ്.സി മോർച്ച), സിമിൽ ഗോപി (എസ്.ടി മോർച്ച).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |