തൃശൂർ : കേന്ദ്ര സർക്കാർ മാതൃകയിൽ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് ആവശ്യപെട്ട് മഹിളാ മോർച്ച തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. സംസ്ഥാന വക്താവ് ടി. പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ഝാൻസി അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ, ജില്ലാ ഭാരവാഹികളായ കവിത ബിജു, പൂർണിമ സുരേഷ്, ഡോ, ആതിര, ധന്യ രാമചന്ദ്രൻ, ലിനി ബിജു, കൗൺസിലർമാർ മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ഭഗീരതി ചന്ദ്രൻ , അഡ്വ. ഷീല പ്രസന്നകുമാർ, വിദ്യ സുധീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |