തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയോട് അനുബന്ധിച്ച ദശമി വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ പഞ്ചരത്ന കീർത്തനാലാപനം. വൈകീട്ട് 3ന് ശാസ്താവിലെ പുറത്തേക്കെഴുന്നള്ളിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ ശാസ്താവിന്റെ കോലം വഹിക്കും. പഞ്ചവാദ്യം തൃപ്രയാർ രമേശൻ മാരാർ നയിക്കും. ദശമി വിളക്ക് മേളത്തിന് തൃപ്രയാർ അനിയൻ മാരാർ നേതൃത്വം നൽകും. വൈദ്യുത ദീപാലങ്കാരത്തിനും ഇന്ന് തിരി തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |