തൃശൂർ: സെന്റ് മേരീസ് കോളജിലെ നാല് വിദ്യാർത്ഥികൾക്ക് കൂടി 'നോറോ' വൈറസ്. ഇതോടെ മൊത്തം 60 പേർക്ക് രോഗബാധയേറ്റു. ചൊവ്വാഴ്ച രോഗം ബാധിച്ചത് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കല്ല, ദിവസവും വീട്ടിൽ പോയി പഠിച്ചുവരുന്ന നാലുപേർക്കാണ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. രോഗം പടരാനിടയായ സാഹചര്യം ജില്ലാ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ഹോസ്റ്റലിലെ 56 കുട്ടികളെ ബാധിച്ചത് 'നോറോ' വൈറസ് തന്നെയെന്ന് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച വന്നിരുന്നു. പിന്നാലെ കർശന നിയന്ത്രണവും നിരീക്ഷണവുമാണ് കോളജിൽ ഏർപ്പെടുത്തിയത്. തുടർ ദിവസം വീണ്ടും നാലുപേർക്ക് രോഗം ബാധിച്ചതോടെ പ്രതിരോധം കൂടുതൽ ശക്തമാക്കിയിരിക്കുയാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |