SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 AM IST

ഈച്ചകളെ തുരത്താൻ നടപടിയുമായി ആരോഗ്യവകുപ്പ്

bee
കാഞ്ഞിരപ്പിള്ളിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ബാർക്ക് ലൈസ് ഇനത്തിൽപ്പെട്ട ഈച്ചകൾ

ഈച്ചപ്പേടിയിൽ ഷഡ്പദങ്ങളെയും ഭയന്ന് നാട്ടുകാർ

മേലൂർ: പൂലാനിയിൽ സ്വൈര്യ ജീവിതത്തിന് വെല്ലുവിളിയായ ഈച്ചകളുടെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം. പഞ്ചായത്തുമായി സഹകരിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയാണ് മേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആദ്യ നടപടി. പിന്നീട് ഈച്ചശല്യം കൂടുതലുള്ള പ്രദേശങ്ങൾ ശുചീകരിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണവും ഇതിന് ലഭ്യമാക്കും.

ബീർഫ്‌ളൈ ഇനത്തിൽപ്പെട്ട ഈച്ചകളെ ഉന്മൂലനം ചെയ്യൽ അസാദ്ധ്യമാണെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷം. ആരോഗ്യ വകുപ്പിന്റെ പദ്ധതികളിലൊന്നും ഇതേക്കുറിച്ച് പരാമർശമില്ല. ഈച്ചകളുടെ വ്യാപനം കൃഷിയെ ബാധിക്കുന്നില്ലെന്നതിനാൽ കൃഷി വകുപ്പിനും ഉത്തരവാദിത്വമില്ലത്രെ. എന്നാൽ ഈച്ചകളെ ഇല്ലായ്മ ചെയ്യുന്നതിൽ കാർഷിക വകുപ്പിന് ചില പദ്ധതികൾ ആവിഷ്കരിക്കാനാകും.

പഠനം അനിവാര്യം

ഈച്ചശല്യം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഠനം നടത്തി വ്യാപകമാകുന്നതിനുള്ള കാരണം കണ്ടെത്തണം. മരുന്നുതളി ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താം. ഏതു തരം ഈച്ചകളെ കണ്ടാലും ജനങ്ങൾ പരിഭ്രാന്തിയിലാകുന്നുണ്ട്. കാഞ്ഞിരപ്പിള്ളി വാട്ടർ പാർക്കിനടുത്ത് മരത്തിൽ കണ്ട ഈച്ചകൾ നിരപദ്രവകാരികളായിരുന്നു.

ബീർഫ്ളൈ അപകടകാരികൾ

ബീർ ഫ്‌ളൈ അഥവാ പന്നിയീച്ചകൾ സാധാരണ വ്യാപകമാകാറില്ല. എണ്ണം കൂടുതൽ കാണുന്ന ഇടങ്ങളിൽ അവയ്ക്ക് വസിക്കുന്നതിന് അനുകൂല ഘടകമുണ്ടാകും. മുട്ടയിട്ട് പ്രജനന വേളയിൽ പെൺ ഈച്ചകൾക്ക് കന്നുകാലികളുടെ രക്തം ആവശ്യമാണ്. ഇതിനായാണ് ഇവ വീടുകളുടെ പരിസരത്ത് എത്തുന്നത്. ജലാശയങ്ങളും നനവും തണപ്പുമുള്ള സ്ഥലങ്ങളിൽ വസിക്കും. നൂറു മുതൽ എണ്ണൂറ് വരെ മുട്ടകളിടും.

കാഞ്ഞിരപ്പിള്ളി വാട്ടർ പാർക്കിനടുത്ത് കണ്ടെത്തിയ ഈച്ചകൾ നിരുപദ്രവകാരികളായ ബാർക്ക് ലൈസ് ഇനത്തിൽപ്പെട്ട ഷഡ് പദങ്ങളാണ്. തെങ്ങ്, കവുങ്ങ് എന്നിവയുടെ തടികളിൽ സാധാരണ കൂടുകൂട്ടുന്ന ഇത്തരം ഈച്ചകൾ പൂപ്പലുകളെയാണ് ഭക്ഷിക്കാറ്. മനോഹരമായ നിറങ്ങളിൽ കൂട്ടത്തോടെ കാണുന്ന ഇവ മനുഷ്യരെയും മൃഗങ്ങളെയും കാർഷിക വിളകളെയും ഉപദ്രവിക്കില്ല.

- ഗവാസ് രാഗേഷ്, അസി.പ്രൊഫസർ, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.