SignIn
Kerala Kaumudi Online
Friday, 26 April 2024 7.47 PM IST

മതരാഷ്ട്ര സങ്കൽപ്പത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ കലാ സാംസ്കാരിക പ്രവർത്തകരുടെ പങ്ക് പ്രശംസനീയം : കാനം

kanam

തൃശൂർ: വർഗീയ ശക്തികളുടെ മതരാഷ്ട്ര സങ്കൽപ്പത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ കലാ സാംസ്‌കാരിക പ്രവർത്തകരുടെ പങ്ക് പ്രശംസനീയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കലാ സാഹിത്യരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്ണന് സാംസ്‌കാരിക കേരളത്തിന്റെ സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

വർഗീയ ശക്തികൾ രാജ്യം കീഴടക്കാനുള്ള ശ്രമം നടത്തുമ്പോൾ അവർക്കെതിരെ ജനങ്ങളോടൊപ്പം നിന്ന് അവർക്കായി വാദിക്കാനും അതിനെതിരെ ജനങ്ങളെ അണിനിരത്താൻ കലാ സാംസ്‌കാരിക പ്രവർത്തകർക്ക് കഴിയും. കോർപറേറ്റ് മാദ്ധ്യമങ്ങൾ കലയും സംസ്‌കാരവും നയിക്കുന്ന ഈ കാലഘട്ടത്തിൽ ജനങ്ങളോടൊപ്പം നിന്ന് അവർക്കായി പ്രവർത്തിക്കുന്നവരാണ് കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തകർ. ജനങ്ങൾക്കായി ഇനിയും ശക്തമായി തൂലിക ചലിപ്പിക്കുന്നതിന് ആലങ്കോട് ലീലാകൃഷ്ണന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുണ്ടെന്നും കാനം വ്യക്തമാക്കി. സംഘാടക സമിതി ചെയർമാൻ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. വൈശാഖൻ, അശോകൻ ചരുവിൽ, ഡോ. പി. വി കൃഷ്ണൻ നായർ, ഇ. എം സതീശൻ, സി. വി പൗലോസ് എന്നിവർ വിശിഷ്ടാതിഥികളായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ് ഉപഹാരസമർപ്പണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.