തൃശുർ: ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പേരിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം. 'ഇസ്ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' കാമ്പയിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകർക്കായി നടത്തിയ 'ഒന്നിച്ചിരിക്കാം അൽപനേരം' സൗഹൃദസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾക്ക് നിലവിലുള്ള യൂനിഫോമിൽ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കിൽ അവർക്ക് അനുയോജ്യമായ യൂണിഫോം നടപ്പിലാക്കുകയാണ് വേണ്ടത്. വസ്ത്രമെന്നത് ആശയങ്ങളും സംസ്കാരവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജമാഅത്തെ ഇസ്ലാമി ജില്ലാ പി.ആർ. സെക്രട്ടറി ആർ.എം. സുലൈമാൻ, ജില്ലാ സെക്രട്ടറി എം.എ. ആദം, ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |