തൃശൂർ: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് വിപണന മേള കളക്ടറേറ്റ് ബാർ അസോസിയേഷൻ ഹാളിന് സമീപമുളള പാർക്കിംഗ് ഗ്രൗണ്ടിൽ മേള തുടങ്ങി. രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെയുള്ള മേള നാളെ (വെള്ളി) സമാപിക്കും. വിവിധതരം കേക്കുകൾ, കുക്കീസ്, ചോക്ലേറ്റ്, സ്ക്വാഷ്, വിവിധതരം അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, വിവിധ പലഹാരങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. മേളയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി ജ്യോതിഷ്കുമാർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |