SignIn
Kerala Kaumudi Online
Friday, 26 April 2024 2.25 PM IST

നവോത്ഥാന കേരളത്തിന് ഊർജ്ജം പകർന്നത് ശ്രീനാരായണ ഗുരുദേവൻ : മന്ത്രി ഡോ.ആർ. ബിന്ദു.

sndp-kodakara-union

കൊടകര: നവോത്ഥാന കേരളത്തിന് ഊർജ്ജം പകർന്നത് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥത്തിനപ്പുറം ആത്മവിശ്വാസം പകർന്ന പ്രകാശ ഗോപുരമാണ് ഗുരുദേവൻ. ഗുരുദേവൻ പകർന്നു നൽകിയ ഊർജ്ജം ഉൾക്കൊണ്ട് നടത്തിയ വീറുറ്റ പോരാട്ടങ്ങളെ തുടർന്നാണ് കേരളം പുരോഗതിയിലേക്ക് കുതിച്ചതെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ്, ഡോ.എം.എൻ.സോമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ് എന്നിവർ മുഖ്യാതിഥികളായി.
യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ, വൈസ് പ്രസിഡന്റ് പി.കെ.സുഗതൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമൻ, ജോജോ, അശ്വതി വിബി, പഞ്ചായത്ത് അംഗം ടി.വി.പ്രജിത്ത്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി.നൈജോ, വിനയൻ തോട്ടാപ്പിള്ളി, യോഗം ഡയറക്ടർമാരായ എൻ.ബി.മോഹനൻ, ഇ.കെ.ശശി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ അനൂപ് കെ.ദിനേശൻ, യൂണിയൻ കൗൺസിലർമാരായ കെ.എ.പുരുഷോത്തമൻ, പ്രഭാകരൻ മുണ്ടയ്ക്കൽ, വി.വി.ശ്രീധരൻ, കെ.ജി.സുരേന്ദ്രൻ, കെ.എസ്.സൂരജ്, എം.വി.നന്ദകുമാർ, എ.ബി.വിശ്വംഭരൻ ശാന്തി, ചന്ദ്രശേഖരൻ മുത്തംമ്പാടൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മിനി പരമേശ്വരൻ, സെക്രട്ടറി ലൗലി സുധീർബേബി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എൻ.എൻ.അനിൽകുമാർ, സെക്രട്ടറി എസ്.ജെ സജിത്ത് എന്നിവർ പ്രസംഗിച്ചു. കെ.എ.എസ് പരീക്ഷയിലെ റാങ്ക് ജേതാവ് ബിന്ദു പരമേശ്വരനെ മന്ത്രി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BINDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.