ചാലക്കുടി: കൊരട്ടി എസ്.എൻ മരണാനന്തര സഹായ സമിതി നിർമ്മിച്ച ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രസിഡന്റ് കെ.യു.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈ.പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്രസിഡന്റ് സി.കെ.മോഹനൻ, ശാഖാ പ്രസിഡന്റ് പി.കെ.സന്തോഷ് കുമാർ, പഞ്ചായത്ത് അംഗം ഗ്രേസി സക്കറിയ, യൂണിയൻ കൗൺസിൽ അംഗം ടി.വി.ഭഗി, സമിതി വൈസ് പ്രസിഡന്റ് പി.വി.കിഷോർ, അഡ്വ: ദീപ കുമാരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു.
കൂർക്കഞ്ചേരി തൈപൂയ്യം 18ന്
തൃശൂർ : കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ തൈപൂയ്യ മഹോത്സവത്തിന് 13 ന് കൊടിയേറും. രാവിലെ 9 നും 9.30 നും ഇടയിലാണ് തൃക്കൊടിയേറ്റ്. 18 നാണ് തൈപ്പൂയം. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും. തൈപ്പൂയ ദിവസം രാവിലെ അഞ്ച് മുതൽ ആറുവരെ കാവടിയാട്ടം, തുടർന്ന് അഭിഷേകവും വിശേഷാൽ പൂജകളും നടക്കും. രാവിലെ 9.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കാവടിയാട്ടം, വൈകീട്ട് അഞ്ചിന് കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ ദേശക്കാരുടെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. 19 ന് രാവിലെ പകൽപ്പൂരം, വൈകീട്ട് അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട, 20ന് ആറാട്ടിന് ശേഷം കൊടിയിറക്കൽ എന്നിവയാണ് ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |