തൃശൂർ: കേരള അക്കാഡമി ഫൊർ സ്കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കൽപ് പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രാപ്തി മെഗാ തൊഴിൽമേള മാർച്ച് ആറിന് തൃശൂർ വിമല കോളേജിൽ നടക്കും. 66ൽ അധികം കമ്പനികളിലായി 3,000ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എൻജിനിയറിംഗ്, നഴ്സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈൽ, പോളിടെക്നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്ക് അവസരങ്ങളുണ്ടാകും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെയും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075967726.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |