തൃശൂർ: മണികണ്ഠനാൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെള്ളിഗോളക സമർപ്പണം നടന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ.രാജൻ, കല്യാൺ സിൽക്സ് എം.ഡി ടി.എസ്.പട്ടാഭിരാമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ബോർഡ് മെമ്പർമാരായ വി.കെ.അയ്യപ്പൻ, എം.ജി.നാരായണൻ, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, ദേവസ്വം മാനേജർ കൃഷ്ണകുമാർ, ശശിധരൻ, കെ.എം.പരമേശ്വരൻ എന്നിവർ പങ്കെടുത്തു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിൽ പണിത ഗോളക ഹോട്ടൽ ജയ പാലസ് ഉടമ ജയരാജാണ് സമർപ്പിച്ചത്. ശേഷം കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |