SignIn
Kerala Kaumudi Online
Tuesday, 07 May 2024 8.23 AM IST

വയോജന ക്ലബുകൾ, സംഗീത ട്രൂപ്പുകൾ... അരിമ്പൂരിന് തൂവലായി വയോസേവന പുരസ്‌കാരം

older-

തൃശൂർ: 17 വാർഡുകളിലായി വയോജന ക്ലബുകൾ ആരംഭിച്ച് വയോജനക്ഷേമ പ്രവർത്തനങ്ങൾ. ഓരോ ക്ലബിലും 50 വയസ് മുതലുള്ള 2025 അംഗങ്ങൾ... ശ്രദ്ധേയമായ ഇത്തരം പദ്ധതി വഴി അരിമ്പൂരിനെ തേടിയെത്തിയത് വയോജന ക്ഷേമരംഗത്തെ മികച്ച മാതൃകയ്ക്കുള്ള സംസ്ഥാന വയോസേവന പുരസ്‌കാരം. ക്ലബുകളുടെ നേതൃത്വത്തിൽ പാചകമത്സരം പോലെയുള്ള മത്സരങ്ങളും മ്യൂസിക് ട്രൂപ്പുകളും വരെ നടത്തുന്നുണ്ട്. സംഗീതത്തിൽ അഭിരുചിയുള്ള 60 വയസിന് മുകളിലുള്ളവരാണ് ട്രൂപ്പിലെ അംഗങ്ങൾ.

വയോജനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനൊപ്പം ജീവിത സാഹചര്യം ഉയർത്തിക്കൊണ്ടുവരുക എന്നതായിരുന്നു അരിമ്പൂർ പഞ്ചായത്തിന്റെ ലക്ഷ്യം. കുടുംബശ്രീ കേന്ദ്രീകരിച്ച് 21 വയോജന അയൽക്കൂട്ടങ്ങൾ, സുമിത്ര സംഘടനയുടെ പ്രവർത്തനം എന്നിവ ശ്രദ്ധേയമായി. എല്ലാ മാസവും വയോജനങ്ങളുടെ യോഗം ചേരും. ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തിക്കും. വയോജന ഗ്രാമസഭകളും വയോജനങ്ങൾക്ക് മാത്രമായി വികസന സെമിനാറും നടത്തും.

പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികൾ വയോജന സൗഹൃദമാക്കി. പാലിയേറ്റീവ് സംവിധാനം മികച്ച രീതിയിലാക്കി. കൊവിഡ് കാലത്ത് പഞ്ചായത്തിലെ ഹെൽപ് ഡെസ്‌ക് വയോജനങ്ങൾ ഏറ്റെടുത്തു. സന്നദ്ധ സംഘടനകളുടെ പിന്തുണയും അരിമ്പൂർ പഞ്ചായത്തിന് ലഭിച്ചു. വയോജനക്ഷേമത്തിൽ ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനൻസ് ട്രിബ്യൂണൽ, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായിക, കലാസാഹിത്യ സാംസ്‌കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്ത നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കുമായി ഒമ്പത് ഇനങ്ങളിലായാണ് വയോസേവന അവാർഡ് നൽകുന്നത്. സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ചെയർപേഴ്‌സണായ സമിതിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.

ക്‌ളാസുകൾ: 702
വയോജനങ്ങളുടെ നേതൃത്വത്തിൽ 30 വീടുകൾക്ക് ഒരു കുടുംബശ്രീ പ്രവർത്തക.
വയോജന ജാഗ്രത സമിതി വഴി ലഭിച്ചത് 171 പരാതികൾ, ഭൂരിഭാഗവും തീർപ്പാക്കി.

വയോജനങ്ങൾക്ക് വികസനരേഖ

സെമിനാറുകളിൽ ഉരുത്തിരിഞ്ഞ ആശയം ക്രോഡീകരിച്ച് സംസ്ഥാനത്ത് ആദ്യമായി വയോജനങ്ങൾക്കായി വികസനരേഖ തയ്യാറാക്കിയിരുന്നു. വയോജന വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി വികസനരേഖയുടെ കരട് പുറത്തിറക്കി. വയോജനങ്ങളുടെ അനുഭവ സമ്പത്ത് സാമൂഹ്യ മികവിന് ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് വികസനരേഖയിലൂടെ ലക്ഷ്യമിടുന്നത്. വികസനരേഖ കിലയുമായി ചർച്ച ചെയ്തു. അങ്കണവാടികൾ കേന്ദ്രീകരിച്ച് ജാഗ്രതാസമിതി പ്രവർത്തിച്ചു. 12 മാസവും വയോജനങ്ങൾക്കായുള്ള പരിപാടികൾ രേഖപെടുത്തുന്നുമുണ്ട്.

വയോജന സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കാൻ പുരസ്‌കാരങ്ങൾ സഹായിക്കും. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിറുത്തി ഈ മേഖലയിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനം കാഴ്ച വയ്ക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്നതും, അംഗീകാരം നൽകുന്നതും ഈ മേഖലയിലെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിൽ ആത്മവിശ്വാസം വളർത്താനും ഊർജ്ജം പകരാനും പ്രയോജനകരമാകും.


ഡോ.ആർ.ബിന്ദു.

മന്ത്രി

കൊവിഡ് സാഹചര്യം തളർത്തിയെങ്കിലും ക്ലബ്ബുകൾ വീണ്ടും സജീവമാക്കാനുള്ള ഒരുക്കത്തിലാണ്.

സ്മിത അജയകുമാർ

അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VAYOJANA CLUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.