SignIn
Kerala Kaumudi Online
Saturday, 27 April 2024 10.38 AM IST

മുസ്‌രിസ് വിളിക്കുന്നു തീരവും താരവും കായലും ക്രൂയിസ് ബോട്ടുമായി

summer

  • സമ്മർ ക്രൂയിസ് ബോട്ട് പാക്കേജിന് 1499
  • നൈറ്റ് ടെന്റ് ക്യാമ്പ് പാക്കേജിന് 999

കൊടുങ്ങല്ലൂർ: കായൽ വിനോദ സഞ്ചാരം വ്യാപിപ്പിക്കാനും ആകർഷകമാക്കാനുമായി മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾനാടൻ ജലാശയങ്ങളിൽ ക്രൂയിസ് ബോട്ടിലെ സവാരിയും ബീച്ച് ടെന്റ് നൈറ്റ് ക്യാമ്പ് പാക്കേജുകളും ആരംഭിച്ചു. കോട്ടപ്പുറം-ഫോർട്ട് കൊച്ചി 'സമ്മർ ക്രൂയിസ് ബോട്ട് പാക്കേജും' അഴീക്കോട് മുസിരിസ് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിൽ ടെന്റുകളിൽ രാത്രി താമസസൗകര്യം നൽകുന്ന 'സ്റ്റാർസ് ആൻഡ് വേവ്‌സ്' നൈറ്റ് ടെന്റ് പാക്കേജുമാണ് ആരംഭിച്ചത്.

സമ്മർ ക്രൂയിസ് ബോട്ട് പാക്കേജ്


അവധിക്കാലം ആരംഭിക്കുന്നതോടെ കോട്ടപ്പുറം മുസ്‌രിസ് വാട്ടർ ഫ്രണ്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഏകദിന വിനോദസഞ്ചാര ബോട്ട് സർവീസാണ് ആരംഭിക്കുക. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് നിന്ന് ആരംഭിച്ച് ചെറായി, പള്ളിപ്പുറം, അഴീക്കോട്, ഞാറയ്ക്കൽ , വൈപ്പിൻ, പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ, വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ, ബോൾഗാട്ടി വഴി ആദ്യ പോയിന്റായ മട്ടാഞ്ചേരിയിലെത്തും. ഡച്ച് പാലസ്, ജൂത സിനഗോഗ് തുടങ്ങിയവ കണ്ടശേഷം വീണ്ടും ബോട്ടിൽ തന്നെ യാത്ര ചെയ്ത് ഫോർട്ട് കൊച്ചിയിലെത്തി ഉച്ചയൂണ് കഴിച്ച് ബീച്ച് സന്ദർശിച്ച് തിരിച്ചു മടങ്ങും. കൂടാതെ പറവൂർ തട്ടുകടവ് മുസിരിസ് ജെട്ടിയിൽ നിന്നും സായാഹ്നങ്ങളിലെ ട്രിപ്പുകളായ 'സൺ റേയ്‌സ് ഈവനിംഗ് ക്രൂയിസും' ആരംഭിച്ചിട്ടുണ്ടെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ് അറിയിച്ചു.

നൈറ്റ് ടെന്റ് ക്യാമ്പ് പാക്കേജ്


അഴീക്കോട് മുസിരിസ് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിൽ സൂര്യാസ്തമയം ആസ്വദിച്ച് ചൂണ്ടയിടൽ, ചീനവലയുടെ പ്രവർത്തനം തുടങ്ങിയവ അറിഞ്ഞുള്ള രാത്രി ഭക്ഷണം, സംഗീതം, ക്യാമ്പ് ഫയർ തുടങ്ങിയവ ആസ്വദിക്കാം. ശേഷം ടെന്റുകളിൽ താമസിച്ച് പിറ്റേ ദിവസം സൂര്യോദയവും കണ്ടുമടങ്ങുന്ന രീതിയിലാണ് നൈറ്റ് ടെന്റ് ക്യാമ്പ് പാക്കേജ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ അറിയിച്ചു. വിവരങ്ങൾക്ക് സമ്മർ ബോട്ട് ക്രൂയിസ് 859298872. ബീച്ച് ടെന്റ് നൈറ്റ് ക്യാമ്പ് 9037252480 .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MUSRIS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.