SignIn
Kerala Kaumudi Online
Friday, 26 April 2024 4.42 PM IST

ദുരന്തവഴികളിൽ ജാഗ്രത കൂട്ടാൻ ഒറ്റക്കെട്ടായി...

rain-

തൃശൂർ: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2007ൽ സർക്കാർ ഉത്തരവ് പ്രകാരം അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തമാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം (ഡി.ഇ.ഒ.സി) ജില്ലയിലെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്.

റവന്യൂ, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹസാർഡ് അനലിസ്റ്റ്, കമ്മ്യൂണിറ്റി മൊബിലൈസർ എന്നിവർ അടങ്ങുന്ന ഒരു സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദുരന്തങ്ങൾ മറികടക്കാനാകുന്നവിധം റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്.

കേരളത്തിലെ 15 ഓളം വകുപ്പുകളെക്കൂടി കൂട്ടിയോജിപ്പിച്ച് ജനകീയ യജ്ഞത്തിലേക്ക് കടക്കുകയും ദുരന്തത്തെ ഏറ്റവും സാധാരണക്കാരായവരുടെ കണ്ണുകളിലൂടെ കണ്ട് മറികടക്കാനും ലഘൂകരിക്കാനുമുള്ള മാർഗങ്ങൾ നിർദേശിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലെ വയർ ലെസ് സംവിധാനത്തിലൂടെ കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടാണ് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചത്.

  • ഒരേസമയം സന്ദേശം എത്തിക്കാനും ശ്രമം

ഒരേസമയം റവന്യൂവകുപ്പിലെ എല്ലാ ഓഫീസുകളിലേക്കും സന്ദേശം അടിയന്തരമായി എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വീഡിയോ കോൺഫറൻസ്, ഡാറ്റാ കളക്‌ഷൻ തുടങ്ങിയവയും നടക്കും. നിലവിൽ ഉണ്ടായിരുന്ന കൺട്രോൾ റൂം വളരെ ചെറുതായിരുന്നു. കൂടുതൽ മുറികളും കോൺഫറൻസ് ഹാളുമെല്ലാം ഒരുക്കിയാണ് ഡി.ഇ.ഒ.സി ഒരുക്കിയിരിക്കുന്നത്. സിവിൽ സ്റ്റേഷനിൽ 32 കാമറകൾ സംസ്ഥാന സർക്കാരിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ ലിഫ്ടിന്റെയും 32 കാമറകളുള്ള നിരീക്ഷണ കാമറ സംവിധാനവും തുടങ്ങി. കാമറകളുടെ പ്രവർത്തനങ്ങളും മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ വിലയിരുത്തി.

  • ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടത്തും

കേരളം പ്രവചനാതീതമായ കാലാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വിപുലമായ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം സംഘടിപ്പിക്കും. പുതിയ തലമുറയെക്കൂടി പ്രകൃതി ചൂഷണങ്ങൾക്ക് വിരുദ്ധമായി എങ്ങനെ നിലപാടെടുക്കണമെന്ന് പഠിപ്പിക്കാൻ കഴിയുന്ന വിധത്തിലാകും ദുരന്തനിവാരണ സാക്ഷരതാ യജ്ഞം സംഘടിപ്പിക്കുക.

- കെ രാജൻ, റവന്യൂമന്ത്രി ( നവീകരിച്ച ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.