തൃശൂർ: തൃശൂർ സഹൃദയ സദസിന്റെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം കബനി കെ.ദേവൻ (കണ്ണൂർ), എം.കുഞ്ഞപ്പ (മലപ്പുറം), ബാലചന്ദ്രൻ എരവിൽ (കാസർകോട്), ബിനു വെളിയനാടൻ (ആലപ്പുഴ) എന്നിവർക്ക് ലഭിച്ചതായി ജഡ്ജിംഗ് കമ്മറ്റി ഭാരവാഹികളായ പി.കെ.ഭരതൻ, ഇ.ഡി.ഡേവിസ്, സി.ആർ.രാജൻ എന്നിവർ അറിയിച്ചു. 182 രചനകളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. മേയ് രണ്ടാം വാരം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. സർട്ടിഫിക്കറ്റ്, പ്രശസ്തിപത്രം, പുസ്തകക്കിറ്റ് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |