അതിരപ്പിള്ളി: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കനത്തു. ഞായറാഴ്ച ഉച്ചയോടെയാണ് കൂടുതൽ വെള്ളം ചാടിയത്. വിവിധ തോടുകളിൽ നിന്നും വെള്ളം പുഴയിലെത്തിയതാണ് കാരണം. ഇക്കുറി വേനലിന്റെ തീവ്രതയിൽ വെള്ളച്ചാട്ടം നേർരേഖയായത് വലിയ വാർത്തയായിരുന്നു. ഒരു പാറയിടുക്കിൽ മാത്രം ശക്തികുറഞ്ഞ ചാട്ടമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെട്ടത്. എന്നാൽ ഇപ്പോൾ സാധാരണപോലെ മൂന്നിടത്തുകൂടി വെള്ളം ഒഴുകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |