SignIn
Kerala Kaumudi Online
Saturday, 27 April 2024 7.26 AM IST

നേന്ത്രവാഴയിലെ പുള്ളിരോഗവും പ്രതിരോധവും

nentra

തൃശൂർ: മഴക്കാലത്ത് യുമൂസേ ഇലപ്പുള്ളിയാണ് (സിഗട്ടോക്ക) നേന്ത്രവാഴയെ ബാധിക്കുന്ന പ്രധാന രോഗം. വാഴയിൽ നിന്ന് അണുക്കൾ വായുവിലൂടെ ചുറ്റുമുള്ള വാഴകളിലേയ്ക്ക് വ്യാപിക്കാൻ സാദ്ധ്യത ഉള്ളതിനാൽ രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം.
സ്യൂഡോമോണസ് ഫ്‌ളൂറസൻസ്, 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ഇലകളിൽ തളിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. രോഗത്തിന്റെ തുടക്കത്തിൽ പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം, പെട്രോളിയം അധിഷ്ഠിത ധാതു എണ്ണ (10 മില്ലി ഒരു ലിറ്റർ) എന്നിവയിൽ ഏതെങ്കിലും തളിക്കുന്നത് ഫലപ്രദം. രോഗം അധികരിച്ചാൽ അന്തർ വ്യാപനശേഷിയുളള രാസ കുമിൾനാശിനികളായ പ്രൊപികൊണസോൾ (1 മില്ലി ഒരു ലിറ്റർ), ടെബുകൊണാമ്പോളും ട്രൈഫ്‌ളോക്‌സി സ്‌ട്രോബിനും ചേർത്ത് (0.5 ഗ്രാം ഒരു ലിറ്റർ) എന്നിവയും ഉപയോഗിക്കാം. സ്പർശക സ്വഭാവമുള്ള കുമിൾനാശിനികളായ ബോർഡോ മിശ്രിതം/മാങ്കോസെബ് എന്നിവയും മാറി മാറി 23 ആഴ്ച ഇടവിട്ട് തളിക്കുക.

മാണം അഴുകൽ

താഴ്ന്ന പ്രദേശങ്ങളിലും മണ്ണിൽ ഈർപ്പം കുടുതലാകുമ്പോഴും നേന്ത്രവാഴയ്ക്ക് ഉണ്ടാകുന്ന പ്രധാന രോഗമാണ് മാണം അഴുകൽ. എർവീനിയ എന്ന ബാക്ടീരിയ മൂലമാണ് ഇതുണ്ടാകുന്നത്. ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടി ഇടച്ചാലുകളിൽ ഇടുക, 6 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി 23 ലിറ്റർ വീതം തടത്തിൽ ഒഴിക്കുക. മൂന്ന് ആഴ്ച കഴിഞ്ഞ് ഇത് ആവർത്തിക്കുക. രോഗതീവ്രത കൂടുതലാണെങ്കിൽ സ്‌ട്രെപ്‌റ്റോസൈക്ലിൻ ആന്റിബയോട്ടിക്ക് 3 ഗ്രാമും കോപ്പർ ഓക്‌സിക്ലോറൈഡ് 30 ഗ്രാമും 10 ലിറ്റർ വെള്ളം ചേർത്ത് 23 ലിറ്റർ വീതം മണ്ണിൽ ഒഴിക്കുക. അത്യാവശ്യഘട്ടങ്ങളിൽ ആവർത്തിക്കുക.

കുഴിപ്പുള്ളി

രണ്ട് വർഷമായി നേന്ത്രക്കായയുടെ വില കുറച്ച രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കിൽ പിറ്റിംഗ് എന്ന കുമിൾ രോഗം. നെല്ലിന്റെ കുലവാട്ടം ഉണ്ടാക്കുന്ന പൈറിക്കുലേറിയ എന്ന കുമിളാണ് രോഗഹേതു. രോഗാണു വായുവിലൂടെയാണ് പരക്കുന്നത്. കുല പൊതിയുകയാണ് തടയാനുള്ള പ്രധാന മാർഗ്ഗം. തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടത് രോഗാണുക്കളെ തടയാൻ സഹായിക്കും. ഈ രോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ ഇലപ്പുള്ളിക്ക് തളിക്കുന്ന ഏതെങ്കിലും കുമിൾ നാശിനി കുലയിലും തളിച്ച് കുല പൊതിയുക.

വെള്ളക്കൂമ്പും പട്ട ഇടിച്ചിലും

വർഷകാലാരംഭത്തിൽ നേന്ത്രവാഴയിൽ കാണുന്ന പ്രശ്‌നമാണിത്. ഇത് രോഗമല്ല. മൂലകങ്ങളുടെ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്. നിയന്ത്രിക്കാൻ 200- 300ഗ്രാം കുമ്മായം മണ്ണിൽ ചേർക്കുക. പൊട്ടാസ്യം സൾഫേറ്റ് 5 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ഇലയിൽ തളിക്കുക. സ്യൂഡോമോണാസ് ഫ്‌ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പിണ്ടിയിൽ തളിക്കുക.

(അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NENTRA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.