തൃശൂർ: കിഡ്നി രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെടാൻ ഇടയായ വിഷയത്തിൽ ആരോഗ്യമന്ത്രി എടുത്ത നിലപാട് കേരളത്തിന് അപമാനകരമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. കിഡ്നി രോഗിയുടെ മരണത്തെ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും, ആരോഗ്യമന്ത്രി മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി പോളി മുഖ്യപ്രഭാഷണം നടത്തി. ജോയ് ഗോപുരാൻ, മിനി മോഹൻദാസ്, ഇട്ടേച്ചൻ തരകൻ, എ.പ്ലാസിഡ്, എം.വി.ജോൺ മാസ്റ്റർ, പ്രസാദ് പുലിക്കോട്ടിൽ, സി.ജെ.വിൻസെന്റ്, റോക്കി ആളൂക്കാരൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |