SignIn
Kerala Kaumudi Online
Friday, 26 April 2024 11.25 PM IST

യു.ഡി.എഫിന്റെ കുതന്ത്രം വിജയിക്കില്ല : മന്ത്രി കെ.രാധാകൃഷ്ണൻ

radha

  • എൽ.ഡി.എഫ് പൊതുയോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു

തൃശൂർ : കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തള്ളിക്കളഞ്ഞ കള്ളപ്രചാരണം വീണ്ടും കുത്തിപ്പൊക്കി യു.ഡി.എഫ് ആയുധമാക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ. കുപ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ് തൃശൂരിൽ സംഘടിപ്പിച്ച ജില്ലാ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ പ്രതികൂല കാലാവസ്ഥയിലും എൽ.ഡി.എഫ് സർക്കാരിന് പോറലേൽപ്പിക്കാൻ കേരള ജനത അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന എല്ലാ കള്ളപ്രചാരണങ്ങളും ജനം തള്ളിയതോടെ, കുതന്ത്രങ്ങളിലൂടെ സർക്കാരിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. ഇപ്പോൾ കൊട്ടിഘോഷിക്കുന്ന സ്വർണക്കടത്ത് അന്വേഷിക്കാൻ കേന്ദ്രസർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര ഏജൻസികളായ ഇ.ഡി, എൻ.ഐ.എ, സി.ബി.ഐ, കസ്റ്റംസ് എന്നിവർ രണ്ട് വർഷം സമയമെടുത്ത് അന്വേഷിച്ച് ഒരു തെളിവുപോലും ലഭിക്കാത്ത കേസാണിത്. 14ാം പഞ്ചവത്സര പദ്ധതിയോടെ ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ എം.എം.വർഗീസ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ഘടകകക്ഷി നേതാക്കളായ അഡ്വ.ജോസ് ജോസഫ്, എ.വി.വല്ലഭൻ, അഡ്വ.സി.ടി.ജോഫി, എം.കെ.ഭാസ്‌ക്കരൻ, സി.ആർ.വത്സൻ, റോയ് വാരിയത്ത്കാട്, പോൾസൻ മാത്യൂ, ബിനോയ് ജോസഫ്, എം.എ.ലത്തീഫ്, പി.ബാലചന്ദ്രൻ എം.എൽ.എ, പി.കെ.ഷാജൻ എന്നിവർ സംസാരിച്ചു.

ഫ​യ​ൽ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​യ​ജ്ഞം​:​ 85​ ​ശ​ത​മാ​നം​ ​ഹാ​ജർ

തൃ​ശൂ​ർ​:​ ​ഫ​യ​ൽ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​തീ​വ്ര​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ലെ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ 85​ ​ശ​ത​മാ​നം​ ​പേ​ർ​ ​ഹാ​ജ​രാ​യി.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​മ​റ്റ് ​സേ​വ​നം​ ​ല​ഭ്യ​മാ​കി​ല്ലെ​ന്ന് ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ്,​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​ഓ​ഫീ​സ് ​തു​ട​ങ്ങി​ ​ചി​ല​ ​ഓ​ഫീ​സു​ക​ൾ​ ​തു​റ​ന്നെ​ങ്കി​ലും​ ​പ​ദ്ധ​തി​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ന്നു​വ​രു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കാ​നാ​യി​ല്ല.​ ​ജൂ​ൺ​ 15​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 20​ ​വ​രെ​യാ​ണ് ​തീ​ർ​പ്പാ​ക്ക​ൽ​ ​യ​ജ്ഞം.

സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ പ്ര​സ​ക്തി: പ്ര​ഭാ​ഷ​ണം​ ​


തൃ​ശൂ​ർ​:​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​ ​കാ​ലി​ക​ ​പ്ര​സ​ക്തി​ ​വി​ളി​ച്ചോ​തി​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പും​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​'​ ​സ്ത്രീ​ ​സ​മ​ത്വ​ത്തി​നാ​യി​ ​സാം​സ്‌​കാ​രി​ക​ ​മു​ന്നേ​റ്റം​'​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​'​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​ ​അ​വ​ത​ര​ണ​ ​ശൈ​ലി​ ​സാ​ഹി​ത്യ​ത്തി​ൽ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​എം.​എ.​സി​ദ്ധി​ഖും,​ ​'​ഫെ​മി​നി​സ​ത്തി​ന് ​കൈ​വ​രേ​ണ്ട​ ​പു​തി​യ​ ​മു​ഖം​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സോ​ണി​യ​ ​ഇ.​പി​യും​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​അ​ഡ്വ.​ആ​ശ​ ​ഉ​ണ്ണി​ത്താ​ൻ,​ ​ശീ​ത​ൾ​ ​ശ്യാം​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.