തൃശൂർ: കോവിലന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഒമ്പതിന് തുടക്കമാകും. സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് ചേരുന്ന ശതാബ്ദി ആഘോഷ സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.
കവി കൽപ്പറ്റ നാരായണൻ, കവി കെ.വി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യുവഎഴുത്തുകാർക്കായി അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദേശത്തെ എഴുതുമ്പോൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാല, സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. ആർ. സുരേഷ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും. ഒരു വർഷം നീളുന്ന ഭാഷ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളാണ് കോവിലൻ ട്രസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ.എഫ്. ഡേവിസ്, ഡോ. ആർ. സുരേഷ്, പ്രൊഫ. എം. ചന്ദ്രമണി, എ.ഡി. ആന്റു, പി.ജെ. െ്രസ്രെജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |