SignIn
Kerala Kaumudi Online
Saturday, 27 April 2024 4.10 AM IST

വ്യാപാരി വ്യവസായി കളക്ടറേറ്റ് ധർണ

vyapari

തൃശൂർ: ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ തീരുമാനം, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി നിരക്ക് വർദ്ധനവ് തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ അദ്ധ്യക്ഷനായി. ജോയ് മൂത്തേടൻ, ജോർജ്ജ് മണ്ണുമൽ, പി. പവിത്രൻ, കെ.എ. അസി, പി. നാരായണൻകുട്ടി, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ. ഭാഗ്യനാഥൻ, സിജോ ചിറക്കക്കാരൻ എന്നിവർ സംസാരിച്ചു.

മാലിന്യ സംസ്‌കരണ ക്ലാസ്

തൃശൂർ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാനും കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയവും ചേർന്ന് മാലിന്യ സംസ്‌കരണം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സുധ സോളമൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ബാലിക വിദ്യാലയത്തിലെ പദ്മിനി ടീച്ചർ അദ്ധ്യക്ഷയായി. ജൻ ശിക്ഷൺ സൻസ്ഥാൻ പ്രോഗ്രാം സ്റ്റാഫ് ദിവ്യ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവ. അംഗീകൃത സ്ഥാപനമായ എസ്.ഇ.യു.എഫ് പ്രോഗ്രാം ഓഫീസർ സുമേഷ് മാലിന്യനിർമ്മാർജനത്തെ കുറിച്ച് ക്ലാസെടുത്തു. സ്‌കൂൾ വെൽഫയർ കമ്മിറ്റി അംഗം വി.ജി. സുമേഷ്, അദ്ധ്യാപിക മെഫി റാഫേൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VYAPARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.