തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശങ്ങൾ അയച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ജാഗ്രത പുലർത്തണമെന്ന അറിയിപ്പോടെ ഫേസ് ബുക്കിൽ പങ്കുവെച്ചത്. രണ്ട് വാട്സ് ആപ്പ് നമ്പറുകളിൽ നിന്നാണ് മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങൾ അയച്ചിട്ടുള്ളത്. ഇത് ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പിന് ഉപയോഗിച്ച വ്യാജ സന്ദേശങ്ങളുടെ പകർപ്പും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |