SignIn
Kerala Kaumudi Online
Sunday, 28 April 2024 2.28 AM IST

സ്വാതന്ത്ര്യ സ്മരണയിൽ ജില്ല

1

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ വിപുലമായ ആഘോഷ പരിപാടികൾ അരങ്ങേറി. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക പ്രവർത്തകർ അടക്കം ആയിരങ്ങൾ പരിപാടികളുടെ ഭാഗമായി. നടത്തറ പഞ്ചായത്ത്തല സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ സ്വാതന്ത്ര്യദിനപരിപാടിയും റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടന സദസ് ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികൾ, സൈക്കിൾ റാലികൾ, പ്രശ്‌നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്‌കൂൾ തലത്തിൽ നടത്തിയിരുന്നു. തൃശൂർ താലൂക്ക് ഓഫീസ് മുന്നിൽ പി. ബാലചന്ദ്രൻ എം.എൽ.എ ദേശീയപതാക ഉയർത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.