തൃശൂർ: ന്യൂനപക്ഷ മതത്തിലെ വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന് പരമാവധി 50,000 രൂപ നൽകും. തുക തിരിച്ചടയ്ക്കേണ്ട. വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടി. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബി.പി.എൽ കുടുംബത്തിന് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വിഭാഗവുമായി ബന്ധപ്പെടണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ല നൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്. അവസാന തീയ്യതി ഓഗസ്റ്റ് 30.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |