SignIn
Kerala Kaumudi Online
Sunday, 28 April 2024 3.07 AM IST

തദ്ദേശസ്ഥാപനങ്ങളുടെ കൈത്താങ്ങുമായി ഗ്രാമവണ്ടി ജില്ലയിലും വരുന്നു

തൃശൂർ: ഡീസലോ, അതിന് വേണ്ടിയുള്ള തുകയും ജീവനക്കാർക്കായുള്ള സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സ്വീകരിച്ച് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി തൃശൂരിലും വരുന്നു. ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സർവീസാണ് എളവള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ മാസം 19ന് തുടക്കം കുറിക്കുന്നത്.

കെ.എസ്.ആർ.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതുഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക ബസ് സർവീസാണ് ഗ്രാമവണ്ടി. ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനച്ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്‌പെയർ പാർട്‌സുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും.

  • സ്വകാര്യവ്യക്തികൾക്കും സ്പോൺസറാകാം

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾക്കായി സ്‌പോൺസർ ചെയ്യാനാകും. ഉത്സവങ്ങൾ, മറ്റ് ആഘോഷങ്ങൾ, കമ്പനി ഉടമകൾ, സ്വകാര്യ സംരംഭകർ എന്നിവർക്കും സ്‌പോൺസർമാരാകാം. സ്‌പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ജൂലായ് 29 ന് പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിൽ തദ്ദേശസ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂർ, കോഴിക്കോട് ചാത്തമംഗലം എന്നിവിടങ്ങളിലും ഉടൻ തന്നെ ഗ്രാമവണ്ടി സർവ്വീസുകൾ ആരംഭിക്കും. ഒരു പഞ്ചായത്തിലെ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സർവീസ് നടത്തുക.

കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളുടേയും സംരംഭകരുടെയും സാമ്പത്തികസഹായം വാങ്ങി തദ്ദേശസ്ഥാപനങ്ങൾക്ക് ഇത് എളുപ്പത്തിൽ നടപ്പാക്കാൻ കഴിയും. ഗ്രാമീണജനതയുടെ യാത്രാപ്രശ്‌നങ്ങൾക്ക് വലിയൊരു പരിഹാരവുമാകും.

- വി.എം. താജുദ്ദീൻ സാഹിബ്, കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ പ്രോജക്ട് ഡി.ടി.ഒ

  • ഉദ്ഘാടനം പൂവത്തൂർ സ്റ്റാൻഡിൽ

ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം പൂവ്വത്തൂർ ബസ് സ്റ്റാൻഡിൽ എളവള്ളി പഞ്ചായത്ത് സ്‌പോൺസർ ചെയ്യുന്ന ബസിന് ഫ്‌ളാഗ് ഓഫ് ചെയ്ത് ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ റിപ്പോർട്ട് അവതരിപ്പിക്കും. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും, യൂണിയൻ പ്രതിനിധികളും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.