തൃശൂർ: വാഹനത്തിന് വഴി കൊടുക്കാത്തതിന്റെ വിരോധത്താൽ വനിതാ ഡോക്ടറുടെ കാർ തടഞ്ഞുനിറുത്തി വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കൻ വീട്ടിൽ ആഷിക് (27) ആണ് പിടിയിലായത്.
15ന് വൈകിട്ട് 2.45ന് അയ്യന്തോൾ ഉദയ നഗറിലായിരുന്നു സംഭവം. സ്കൂട്ടർ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും കവിളിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ: ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |