തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബാൾ ടൂർണമെന്റ് മുൻ അന്താരാഷ്ട്ര താരം ടി.സി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. പി.എസ്. സുഭാഷ് മാസ്റ്റർ അദ്ധ്യക്ഷനായി. സി. ജനാർദ്ദനൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കുഞ്ഞിക്കളവൻ മാസ്റ്റർ റണ്ണേഴ്സ് ട്രാഫിക്കും വേണ്ടിയുള്ള മത്സരത്തിൽ കേരളത്തിലെ പ്രമുഖ വോളിബാൾ ടീമുകളായ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, സെന്റ് ജോസഫ് ദേവഗിരി കോളേജ്, സെന്റ് തോമസ് കോളേജ് പാല, ശ്രീനാരായണ കോളേജ് കോഴിക്കോട്, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നീ പ്രമുഖ ടീമുകൾ പങ്കെടുത്തു.
ഉദ്ഘാടന മത്സരം സെന്റ് പീറ്റേഴ്സ് കോലഞ്ചേരിയും സെന്റ് ജോസഫ് ദേവഗിരി കോളേജും തമ്മിലായിരുന്നു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. സാംബശിവൻ , മുൻ ഇന്റർനാഷണൽ വോളിബാൾ പ്ലെയറും റെയിൽവേ താരവുമായ പി.സി. ഗോപിനാഥ്, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകനായ ഡോ. വിവേകാന്ദൻ, വോളിബാൾ സ്റ്റേറ്റ് റഫറി പി.പി. ഹരി എന്നിവർ മത്സരം നിയന്ത്രിച്ചു.
മത്സരം വീക്ഷിക്കുന്നതിനും ടീം അംഗങ്ങളെ പരിജയപ്പെടുന്നതിനും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രമേഷ് കുമാർ, സംഘാടക സമിതി ചെയർമാൻ അഡ്വ. വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, എം. സ്വർണ്ണലത ടീച്ചർ, കെ.പി. സന്ദീപ്, ഗീത ഗോപി, സി.ആർ. മുരളിധരൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, പ്രസാദ് പറേരി, ബിനോയ് ഷബീർ, അഖിലേഷ്, അർജ്ജുൻ മുരളീധരൻ, കെ.കെ. ജോബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |