SignIn
Kerala Kaumudi Online
Friday, 26 April 2024 9.50 AM IST

എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന് ആദരം

1
സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിന് ചിത്രൻനമ്പൂതിരിപ്പാട് എത്തിയപ്പോൾ വേദിയിലേക്ക് സ്വീകരിക്കുന്ന വി.എസ്. സുനിൽകുമാർ.

തൃപ്രയാർ: എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വിദ്യാഭ്യാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ആദരം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊന്നാട അണിയിച്ചു. 103 വയസ് പിന്നിട്ട അദ്ദേഹം, പ്രതിനിധികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് മടങ്ങിയത്.

രാജ്യം സുസ്ഥിരമാകാൻ ഗൗരവമായ ചിന്തയും അന്വേഷണവും ആവശ്യമാണെന്നും മറ്റ് ചിന്താമണ്ഡലങ്ങളിലുള്ളവരുമായി ഒന്നിച്ചുനിന്ന് സി.പി.ഐ അതിന്റെ കടമ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. ദാമോദരനും സി. അച്ചുതമേനാനും കെ.കെ. വാര്യരും അടക്കമുള്ള നിരവധി വഴികാട്ടികളെ പഠിക്കാൻ പാർട്ടിപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

33 വർഷം ഹിമാലയം സന്ദർശിച്ച പി. ചിത്രൻ നമ്പൂതിരിപ്പാട്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.